Thursday, February 18, 2010

Mookambika

മൂന്നു കാര്യങ്ങള്‍ പ്രാര്‍ത്ഥിച്ചത്‌ നടന്നു. ഇനിയിപ്പോ മൂകാംബിക പോയെ തീരു. രണ്ടു പ്രാവശ്യം യാത്ര പ്ലാന്‍ ചെയ്തു.
രണ്ടും പൊട്ടി. അപ്പൊ shinju പറഞ്ഞത് ഓര്‍ത്തു. പ്ലാന്‍ ചെയ്താല്‍ പോകാന്‍ പറ്റാത്ത ഒരു സ്ഥലമാണ്‌ മൂകാംബിക എന്ന്.
എന്തായാലും മൂനാമത്തെ പ്ലാന്‍ ചെയ്തില്ല. ഒരു വെള്ളിയാഴ്ച പതിവ് പോലെ ഓഫീസില്‍ എത്തി. എന്തോ ഭാഗ്യത്തിന് വര്‍ക്ക്‌ ഇല്ല.
വെറുതെ ഇരിക്കുമ്പോള്‍ പെട്ടെന്ന് യാത്രയെ കുറിച്ച ഓര്‍ത്തു. ഒരു മണിക്കൂര്‍ കൊണ്ട് എല്ലാം തീരുമാനിച്ചു. മാനേജര്‍ മലയാളി ആണ്,
മൂപ്പരോട് കാര്യം പറഞ്ഞു. അങ്ങനെ നേരത്തെ വിടാന്‍ അനുവാദം വാങ്ങി. അന്ന് ഡിന്നര്‍ കഴിക്കാതെ ആ സമയത്ത് റൂമില്‍ പോയി എല്ലാം പായ്ക്ക്
ചെയ്തു തിരിച്ചെത്തി. വളരെ കാലത്തിനു ശേഷം അന്ന് ടീം friday fun ഗെയിംസ് കളിച്ചു.

Skand കൂടെ വരാം എന്ന് പറഞ്ഞെങ്കിലും എന്തോ ഭാഗ്യത്തിന് ലാസ്റ്റ് മിനുടിനു അവന്‍ ഒഴിവായി. അതെന്തായാലും നന്നായി.
ഒറ്റയ്ക്ക് പോകുന്നതാണ് ഒരു സുഖം. ആരുടെയും ഇഷ്ടം നോക്കണ്ട. ഒറ്റ പോക്ക് പോകാം. റൂമില്‍ നിന്നും ഓഫീസില്‍ എത്തിയ ഉടനെ എല്ലാം ചാര്‍ജ് ചെയ്യാന്‍ വച്ചു. കുറച്ചു നേരം ഇരുന്നതിനു ശേഷം ലോഗ് ഔട്ട്‌ ചെയ്തു. wikimapia.org പോയി വഴി ഒക്കെ നോക്കി വച്ചു. മൂകാംബിക അമ്പലം മാത്രമല്ല അവിടെ മലമുകളിലുള്ള ഒരു സ്ഥലത്ത് കൂടി പോകണം. ജീപിലും നടന്നും അങ്ങോടു പോകാം. നടന്നു പോകാനാണ് പ്ലാന്‍ ചെയ്തത്. ഉദ്ദേശം 12km വരും(കാട്ടിലൂടെ) മുകളില്‍ എത്താന്‍. ksrtc.in പോയി തിരിച്ചു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ നോക്കി. ചാര്‍ജ് ഇത്തിരി കൂടുതല്‍ ആണ്. Rs375/-. ബുക്ക്‌ ചെയ്തില്ല.

നേരെ majestic പോയി . അവിടെ നിന്നും എല്ലായ്പോഴും ഷിമോഗ ബസ്‌ സര്‍വീസ് ഉണ്ടാകും. അവിടെ ഒരു കടക്കാരനോട് ചോതിച്ചതനുസരിച്ചു മുന്നാം പ്ലട്ഫോരം പോയി. നല്ല തണുപ്പ് ഉണ്ട്. മൂന്നാം പ്ലട്ഫോരം ഒഴിഞ്ഞു കിടക്കുന്നു . എന്തോ ഇത്തിരി അഹങ്കാരത്തോടെ ഞാന്‍ നാലിലെ കിടക്കു എന്നാ പോലെ ഒരു ഓര്‍ഡിനറി ബസ്‌.
സൈഡ് സീറ്റ്‌ ഒഴിവു ഉണ്ടോ എന്ന് നോക്കി. അറിയാത്ത സ്ഥലങ്ങള്‍ പോകുമ്പോള്‍ സൈഡ് സീറ്റ്‌ ഒരു വീക്നെസ് തന്നെയാണ്. ഡ്രൈവര്‍ഓടു ചോദിച്ചു ഉറപ്പാക്കി ബസില്‍ കയറി. Rs179/- ടിക്കറ്റ്‌ എടുത്തു. പിന്നെ ഉറങ്ങാന്‍ ഉള്ള ശ്രമം തുടങ്ങി. രാത്രി മുഴുവന്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല.

രാവിലെ 7 മണിക് ഷിമോഗ എത്തി. ഇതിപ്പോ മുന്നാമത്തെ പ്രാവശ്യമാണ് ഷിമോഗ വരുന്നത്. അവസാനം വന്നത് ഗോവയിലേക് പോകാന്‍ രഘുവിനോടൊപ്പം ആയിരുന്നു. അത് കഴിഞ്ഞു രണ്ടു കൊല്ലം കഴിഞ്ഞിരിക്കുന്നു. ഷിമോഗ ഇപ്പോഴും പഴയ പോലെ തന്നെ. വലിയ മാറ്റമില്ല. ksrtc'l അന്വേഷിച്ചപ്പോള്‍ 6 മണിക്കുള്ള മൂകാംബിക ബസ്‌ പോയിരുന്നു. ഇനി 11 മണിക്കാണ് അടുത്ത ബസ്‌. ഒരു മലയാളി ഹോട്ടല്‍ ഉണ്ട് അവിടെ . ദോശ കഴിച്ചു മൂപരോട് കാര്യം പറഞ്ഞു. തൊട്ടപ്പുറത്ത് സ്വകാര്യ ബസ്‌ പോകും എന്ന് പറഞ്ഞതനുസരിച്ച് അവിടെ എത്തി. 8.30 ഒരു ബസ്‌ ഉണ്ട്. അതില്‍ കയറി Rs75/- ടിക്കറ്റ്‌ എടുത്ത് ഉറങ്ങാന്‍ ശ്രമം തുടങ്ങി.

ശനിയാഴ്ച ഉച്ചയോടെ(ഒരു മണി) മൂകാംബിക അമ്പലത്തിനു 15km മുമ്പായി മെയിന്‍ റോഡില്‍ ഇറങ്ങി. ഇവിടെ നിന്നാണ് നടന്നു പോകേണ്ടത്. സ്ലീപിംഗ് ബാഗ്‌ എടുത്തിരുന്നു.
എല്ലാം കൂടി എടുത്തു നടന്നു തുടങ്ങി. വഴിയില്‍ iGate കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്ന ഒരു ഗ്രൂപ്പ്‌'നെ കണ്ടു. അവരില്‍ സന്ദീപ്‌ തടിയനാണ്. അവന്‍ നടക്കാന്‍ വല്ലാതെ പ്രയാസപെട്ടു. ശബ്ദതോടെയാണ് അവരുടെ പോക്ക്. ഒരു പക്ഷികളെയും ഫോട്ടോ എടുക്കാന്‍ പറ്റാതെ വന്നപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിന്നും മാറി നടന്നു.
5 km കഴിഞ്ഞപ്പോള്‍ തങ്കപ്പന്‍ ചേട്ടന്‍റെ ഹോട്ടല്‍ എത്തി(കാട്ടില്‍ തന്നെ). കോതമംഗലം സ്വദേശി. മൂപ്പര്‍ ഇവിടേ 29 കൊല്ലം മുന്‍പ് അമ്പലത്തില്‍ തൊഴുകാന്‍ വന്നതാണ്‌. പിന്നെ പോകാന്‍ മനസ്സ് അനുവദിച്ചില്ല. അവിടെ വീട് വച്ചു ജീവിതം തുടങ്ങിയ മനുഷ്യന്‍.