നാര്‍കോ ടെസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി !!
കുറുന്തോട്ടികും വാതം പിടിച്ചാല്‍ എന്ന് കേട്ടിട്ടേ ഉള്ളു...
അഴിമതി , അരാചകത്വം എന്നിവ കൊടികുത്തി വാഴുന്ന നാട്ടില്‍ കണ്മുന്നില്‍ കാണുന്ന ആകെ ഒരു സത്യം എന്നുള്ളത് നിത്യജീവിതത്തിന്
വേണ്ടി പെടാ പാട് പെട്ട് കുടുംബത്തിനു വേണ്ടി നട്ടെല്ല് വെള്ളമാക്കുന്ന സാധു മനുഷ്യരെയാണ്.
നാട്ടില്‍ ഹരിച്ചന്ദ്രന്മാരും സത്യവാന്‍ സാവിത്രിയും മത്സരിച്ചു ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
നാട് ഭരിക്കുന്നത് മഹാബലിയുമല്ല. മുന്തിയ പല കള്ളന്മാരും ഇപ്പോള്‍ ഹിമാലയത്തില്‍ ആണ്. ഇനിയും ചിലരോ "ആകാശത്തും". നാനാത്വത്തില്‍ ഏകത്വം അതാണല്ലോ ഇന്ത്യ. കുറ്റവാളികളും അങ്ങനെ തന്നെ. ഒരു കാര്യത്തില്‍ ഇപ്പോഴും ഒരു മാറവുമില്ല.ധനികന്മാര്‍ കൂടുതല്‍ ധനികരും ദരിദ്രന്മാര്‍ പിന്നെയും ദരിദ്രര്‍ തന്നെ.
jinto paranja oru kadha orma varunnu.
ഒരിക്കല്‍ ലോക പോലീസിനെ കണ്ടെത്താനായി ഒരു മത്സരം നടന്നു. ഓരോ രാജ്യത്തില്‍ നിന്നും മികച്ച ഒരാള്‍ മാറ്റുരക്കുന്ന ഒരു മഹാമേള.ഫൈനല്‍ റൌണ്ടില്‍ ആകെ അഞ്ചു പേര്‍. അമേരിക്ക , rassia, Scotland, പിന്നെ ഇന്ത്യയും. ഇന്ത്യയെ പ്രതിനിധീകരിച്ചത് ഒരു കേരള പോലീസും. മത്സരം ഇതാണ്. ആഫ്രിക്കയിലെ കൊടും വനത്തില്‍ നിന്നും ഒരു പുലിയെ പിടിക്കണം. സമയ പരിധി ഒരു ദിവസം. അഞ്ചു പേരും പുറപ്പെട്ടു.ആദ്യ ദിവസത്തില്‍ ഉച്ചക്ക് തന്നെ "ആണ്പില്ലേര്‍" പുലിയെ പിടിച്ചു. ബാക്കിയുള്ളവര്‍ തിരിച്ചും എത്തി. കേരള പോലീസെ മാത്രം എത്തിയില്ല.രണ്ടാം ദിവസം ഇങ്ങേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങി. അതാ ഒരു ഗുഹയുടെ ഇരുട്ടില്‍ നിന്നും ഒരു മൃഗത്തിന്റെ ശബ്ദം. എല്ലാവരും കരുതി ആള് തീര്ന്നുകാനും. ലൈറ്റും സന്നാഹവുമായി ഉള്ളിലെതിയപ്പോള്‍ അവര്‍ കണ്ടത് ഇങ്ങേര്‍ ഒരു കരടിയെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കുന്നതാണ്. ഇടക്ക് ഒരു ഡയലോഗ്ഉം "സത്യം പറയെടാ.. നീയല്ലേ പുലി....."
സുപ്രീം കോടതി തന്നെ കറക്റ്റ് . എന്തിനാ ആര്‍ക്കോ വേണ്ടി ഒരു നാര്‍കോ ...
ഇരുട്ടത് ലൈറ്റ് ഇട്ടലല്ലേ പ്രശ്നം ഉള്ളു !!!
പക്ഷെ.. കവി പറഞ്ഞത് ഓര്‍ക്കുക...
ഒരു വേള ഇരുളും പഴക്കമേറിയാല്‍...
വെളിച്ചമായി വരും....