Wednesday, April 21, 2010

കുട്ടിക്കാലം



ഉച്ചക്ക് ശേഷം ഇവിടെ മാനം കറുക്കുമ്പോള്‍ അതങ്ങനെ നോക്കി നില്‍ക്കും ...
ഗ്ലാസ്‌ കൂടാരം പോലെയുള്ള അഞ്ചാം നില കെട്ടിടത്തില്‍ നിന്നും ഒരു ഗഗന വീക്ഷണം ....
ജോലിക്കിടയിലെ ചില മുഷിപ്പന്‍ നിമിഷങ്ങളില്‍ ചിലപ്പോള്‍ പ്രിന്റ്‌  എടുക്കാന്‍ വേണ്ടി ..
ഗ്ലാസ്‌ വിന്‍ഡോ യുടെ അരികിലെത്തും ......അപ്പോളെല്ലാം പ്രകൃതി സ്വയം മറന്നു പെയ്യുകയായിരിക്കും...
സ്കൂളില്‍ പോകാതെ മടിപിടിച്ചുറങ്ങിയ ആ കാലവര്‍ഷ രാവിലെകള്‍..
എല്ലാവരും കൂടി മഴയെ വെല്ലു വിളിച്ചു , സ്വയം മറന്നു സ്കൂളിലേക്കുള്ള ആ യാത്രകള്‍ ...
പാടത്തെ കഴായകള്‍ പൊട്ടിച്ചും ,  ഞണ്ടുകള്‍ ക്ക് തീറ്റ കൊടുത്തും ...intsrument box'l  മീനിനെ വളര്‍ത്തിയും ...
അപ്പോളെല്ലാം ഞങ്ങള്‍ ചങ്ങാതിക്കൂട്ടം കുട നനയാതെ....ബാഗില്‍ ഭദ്രമായി സൂക്ഷിക്കുമായിരുന്നു...
സമയം അതിക്രമിക്കുമ്പോള്‍ പ്രിന്റെടുത്ത് തിരിഞ്ഞു നടക്കും ....
ഓര്‍മക്കാന്നു ഏറ്റവും കൂടുതല്‍ മാധുര്യം എന്ന തിരിച്ചറിവോടെ ...

No comments: